കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിലാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് സാബിര്‍ അലി. ശാലുവിന്റെ കൊലപാതകത്തിന് ശേഷം ഇയാള്‍ പഴനിയിയിലേക്ക് കടക്കുകയായിരുന്നു.
നേരത്തെ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ശാലുവിന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ മാസം ഒന്നിന് രാവിലെ ഒന്‍പത് മണിയോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ ട്രാന്‍സ് ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്രവിതരണത്തിന് എത്തിയവരാണ് ശാലുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൈസുരു സ്വദേശിയാണെങ്കിലും ഷാലു കണ്ണൂരില്‍ സ്ഥിരതാമസമായിരുന്നു. കോഴിക്കോട് എത്തിയ ഇവര്‍ രാത്രി വൈകിയും സംഭവ ദിവസം സ്ഥലത്ത് സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം ഉണ്ടായിരുന്ന പ്രതിയെ അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. നടക്കാവ് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
from mangalam.com http://bit.ly/2YTARe8
via IFTTT
No comments:
Post a Comment