'ഞാന്‍ ഇന്ദിരാ ഗാന്ധിയല്ല; അവരുമായി എന്നെ താരതമ്യം ചെയ്യരുത്: പ്രയങ്ക ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

'ഞാന്‍ ഇന്ദിരാ ഗാന്ധിയല്ല; അവരുമായി എന്നെ താരതമ്യം ചെയ്യരുത്: പ്രയങ്ക ഗാന്ധി

കാന്‍പൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി തന്നെ താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താരതമ്യം ചെയ്യുന്നവരോട് പ്രിയങ്കയ്ക്ക് പറയാനുള്ളത് ഇതാണ്. 'ഇന്ദിരാ ഗാന്ധിയുമായി തന്നെ താരതമ്യം ചെയ്യരുത്. പക്ഷേ അവരെ പോലെ ഇന്ത്യയെ സേവിച്ച് അവരുടെ പാത പിന്തുടരാണാണ് തന്റെ ആഗ്രഹം'. പലയിടങ്ങളില്‍ വച്ചും പലരും രൂപ സാദൃശ്യം കൊണ്ടും പ്രവൃര്‍ത്തികൊണ്ടും ഇന്ദിരാ ഗാന്ധിയെ പോലെയാണെന്നു പറയാറുണ്ടന്നും ഇനി അങ്ങനെ ചെയ്യരുതെന്നും പ്രിയങ്ക പറഞ്ഞു.

'ഞാന്‍ ഇന്ദിരാജിയുടെ മുന്നില്‍ ഒന്നുമല്ല. പക്ഷെ രാജ്യത്തെ സേവിക്കാന്‍ ഹൃദയത്തില്‍നിന്നെടുത്ത താല്‍പര്യം ഇന്ദിരാജിക്ക് ഉള്ളപോലെ തന്നെ എന്റേയും എന്റ സഹോദരന്റെ ഹൃദയത്തിലും ഉണ്ട്. ആര്‍ക്കും അവര്‍ക്ക് പകരം ആകാന്‍ സാധിക്കുകയില്ല. ഞങ്ങള്‍ ജനങ്ങളെ സേവിക്കുനത് ഇനിയും തുടരും' പ്രിയങ്ക.

ബി.ജെ.പി സര്‍ക്കാര്‍ അവരുടെ പുരോഗതിയില്‍ മാത്രമെ ശ്രദ്ധയുള്ളൂവെന്ന് പ്രിയങ്ക പറഞ്ഞു. സര്‍ക്കാര്‍ രണ്ടുതരത്തിലാണ് ഉള്ളതെന്നും ഒന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മറ്റൊന്ന് പാര്‍ട്ടിയുടെ മാത്രം ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും. രാഹുല്‍ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യ ചെയ്താല്‍ നരേന്ദ്ര മോദി ദിവസവും രാഹുലിനെ ബിജെപി ദിവസവും മോശമായി ചിത്രീകരിക്കുകയാണെന്നും പക്ഷെ രാഹുല്‍ ഗാന്ധി അവയെല്ലാം ഒരു ചിരിയോടെ നോക്കികാണുകയാണെന്നും പ്രിയങ്ക പറഞ്ഞു. തന്നെ കുറ്റം പറയുന്നവരെ ഒന്നും പറയാതെ സ്വയം ഇനിയും പുരോഗമിക്കാനുണ്ടന്നു ചിന്തിക്കുകയാണ് രാഹുലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2VVHmep
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages