ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും സിനിമാ താരവുമായ ഇന്നസെന്റിന് വേണ്ടി വോട്ട് ചോദിച്ച് സൂപ്പർ താരം മമ്മൂട്ടിയും. പെരുമ്പാവൂരിൽ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കാളിയായി. യാത്രയ്ക്കിടെ ഇന്നസെന്റിന്റെ റോഡ് ഷോ കണ്ടപ്പോൾ സഹപ്രവർത്തകൻ എന്ന നിലയിൽ പങ്കെടുക്കുകയായിരുന്നെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകരും പങ്കെടുത്തിരുന്നു. ചാലക്കുടിയിലെ സിറ്റിങ് എം.പിയായ ഇന്നസെന്റിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും നിരവധി സിനിമാ താരങ്ങൾ പങ്കാളികളായിരുന്നു. മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. യു.ഡി.എഫ് കൺവീനർ കൂടിയായ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനാണ് ഇന്നസെന്റിന്റെ എതിരാളി. content highlights:Mammootty,Innocent, Chalakudy,LDF, CPIM
from mathrubhumi.latestnews.rssfeed http://bit.ly/2VVjJm9
via
IFTTT
No comments:
Post a Comment