തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തിൽ കോൺഗ്രസ് നേതാവും കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ എം.കെ രാഘവനെതിരെ കേസെടുക്കാൻ ഡി.ജിപിക്ക് നിയമോപദേശം. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശത്തിൽ പറയുന്നത്. നേരത്തെ ഒരു ടി.വി ചാനൽ പുറത്തുവിട്ട ഒളിക്യാമറ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് എം.കെ രാഘവനെതിരെ ഇപ്പോൾ കേസെടുക്കാനായി നിയമോപദേശം ലഭിച്ചിരിക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ സ്ഥലം ഏറ്റെടുക്കാനായി കോഴ ആവശ്യപ്പെടുന്നതായിരുന്നു ചാനൽ പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നത്. ആരോപണം എം.കെ രാഘവൻ നിഷേധിച്ചിരുന്നു. എന്നാൽ വീഡിയോ ദൃശ്യങ്ങളുടെ പൂർണരൂപം പോലീസ് പരിശോധിച്ച ശേഷമാണ് കേസെടുക്കാനാവശ്യമായ നിയമോപദേശം തേടിയിരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ നിയമോപദേശം ലഭിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. വീഡിയോയുടെ ഫോറൻസിക് പരിശോധന കൂടി നടത്താനുള്ള നീക്കത്തിലാണ് പോലീസ്. content highlights:police, Sting operation,MK Raghavan,kozhikode, UDF
from mathrubhumi.latestnews.rssfeed http://bit.ly/2VeZGCf
via
IFTTT
No comments:
Post a Comment