മുംബൈ: ടെലിവിഷൻ ചാറ്റ് ഷോ ആയ കോഫീ വിത് കരണിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഹാർദിക് പാണ്ഡ്യക്കും കെ.എൽ രാഹുലിനും പിഴ ശിക്ഷ. ഇരുവർക്കും 20 ലക്ഷം രൂപയാണ് ബി.സി.സി.ഐ ഓംബുഡ്സ്മാൻ പിഴ ശിക്ഷയായി വിധിച്ചത്. ജോലിക്കിടെ മരിച്ച 10 അർധസൈനികരുടെ കുടുംബാംഗങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബി.സി.സി.ഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും നാലാഴ്ചക്കകം പിഴയായി അടക്കാനാണ് ഓംബുഡ്സ്മാന്റെ വിധി. ഈ കാലയളവിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ഇരുവരുടെയും മാച്ച് ഫീയിൽ നിന്ന് ഈ തുക ഈടാക്കാൻ ബി.സി.സി.ഐയോട് ഓംബുഡ്സ്മാൻ നിർദേശം നൽകിയിട്ടുണ്ട് ഈ പരാമർശത്തിന്റെ പേരിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് തിരിച്ചുവിളിക്കപ്പെട്ട പാണ്ഡ്യക്കും രാഹുലിനും 30 ലക്ഷം രൂപ വരുമാന നഷ്ടമുണ്ടായതായി വിലയിരുത്തിയ ഓംബുഡ്സ്മാൻ ഇരുവരും രാജ്യത്തിന് മാതൃകകളാണെന്നും അതിനാലാണ് പിഴ ശിക്ഷ മാത്രം വിധിക്കുന്നതെന്നും വ്യക്തമാക്കി. വിവാദ പരാമശർത്തിൽ ഇരുവരും മാപ്പ് പറഞ്ഞതിനാലും കൂടുതൽ അച്ചടക്ക നടപടികളിലേക്ക് നീങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഓംബുഡ്സ്മാൻ വ്യക്തമാക്കി. BCCI Ombudsman directs KL Rahul & Hardik Pandya to pay Rs1,00,000 each to families of 10 constables in para-military forces who have lost their lives on duty & Rs 10,00,000 in the fund created by Cricket Association for the blind,for promotion of game for the blind,within 4 weeks https://t.co/Ju7Zgvwsit — ANI (@ANI) 20 April 2019 Content Highlights: Hardik Pandya, KL Rahul fined Rs 20 lakh each for Koffee with Karan row
from mathrubhumi.latestnews.rssfeed http://bit.ly/2KOwIoN
via
IFTTT
No comments:
Post a Comment