പ്രധാനമന്ത്രി മോഡിയുടെ പേരിലുള്ള വെബ് സീരീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

പ്രധാനമന്ത്രി മോഡിയുടെ പേരിലുള്ള വെബ് സീരീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

ന്യുഡല്‍ഹി: പ്രധാനമന്ത്രി മോഡിയുടെ പേരിലുള്ള വെബ് സീരീസിന് വിലക്ക്. വെബ് സീരീസ് ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തുവന്നിരുന്ന മോഡി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ എന്ന വെബ് സീരീസാണ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം രാഷ്ട്രീയലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും ജീവിതമോ ചരിത്രമോ ഇലക്‌ട്രോണിക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വെബ് സീരിസിന്റെ സംപ്രേക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

പുറത്തുവന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ നിന്ന് മോഡിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് സീരീസിന്റെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇതുവരെ ഇറോസ് സംപ്രേക്ഷണം ചെയ്ത അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ എപ്പിസോഡുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും പിന്‍വലിക്കണം.

നേരത്തെ പി.എം നരേന്ദ്ര മോഡി എന്ന സിനിമ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സീരീസും വിലക്കിയത്. മോഡി സിനിമയുടെ റിലീസ് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് അണിയറക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2VXWfNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages