വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ യുപിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ്. രാഹുലിനെ ചാരി ന്യൂനപക്ഷങ്ങള്‍ ചീത്ത വിളിക്കുന്നതും തള്ളിപ്പറയുന്നതുമാണ് അതൃപ്തിക്ക് കാരണം. രാഹുലിനെ ചാരി ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നത് മണ്ഡലത്തിലെ തങ്ങളുടെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ബിഡിജെഎസ് ഭയക്കുന്നു.
ഹിന്ദുഭൂമിയില്‍ നിന്നും രാഹുല്‍ പേടിച്ചോടുകയായിരുന്നു എന്നും രാഹുലിന്റെ പരിപാടിയില്‍ പാക് പതാക വീശിയെന്ന രീതിയില്‍ മുസ്‌ളീം ലീഗിന്റെ പതാകയെ അപമാനിച്ചതും ന്യൂനപക്ഷങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നുമാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പൊതുവേ സാമുദായിക സൗഹാര്‍ദ്ദം നില നില്‍ക്കുന്ന കേരളത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഉത്തരേന്ത്യയിലെ നേട്ടം ലക്ഷ്യമിട്ട് വന്നു നടത്തുന്ന ന്യൂനപക്ഷ വിരുദ്ധത ശക്തമായ പ്രതിസന്ധിയുണ്ടാക്കും.
ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ന്യൂനപക്ഷ വിഭാഗത്തിന് വലിയ സ്വാധീനമുള്ള കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നു എന്നതിനാല്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഏറെ നിര്‍ണ്ണായകവുമാണ്. നരേന്ദ്ര മോഡിയും അമിത്ഷായും യോഗി ആദിത്യനാഥും ഉള്‍പ്പെടുന്ന എന്‍ഡിഎ നേതാക്കള്‍ നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ ബിഡിജെഎസിന് കിട്ടേണ്ട വോട്ടുകളെയും സാരമായി ബാധിക്കുമെന്ന് അവരുടെ നേതാക്കള്‍ ഭയപ്പെടുന്നു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദം ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ കോണ്‍ഗ്രസിന് എതിരാക്കുക എന്നതാണ് ബിജെപി ഇത്തരം പ്രചാരണങ്ങളിലൂടെ ആവര്‍ത്തിക്കുന്നത്. എന്നാല്‍, അതൃപ്തി പുകയുമ്പോഴും ബിജെപി നേതാക്കളും പ്രസ്ഥാവനകളെ കുറിച്ച് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തയ്യാറായില്ല. വിഷയത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദം ആരംഭിക്കുന്നത്.രാഹുല്‍ മത്സരിക്കുന്ന വയനാട് പാകിസ്താനാണോ എന്നു തോന്നിപ്പോകുന്നു എന്നായിരുന്നു പ്രസ്താവന. ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ കോണ്‍ഗ്രസിന് എതിരാക്കുക എന്നതാണ് ബിജെപി ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെങ്കിലൂം ബിജെപി നേതാക്കളുടെ പ്രസ്താവന കടുത്ത അതൃപ്തിയാണ് ഉയര്‍ത്തിവിട്ടത്. പാക് പതാക വിവാദം അവസാനിച്ചപ്പോള്‍ അവിടെ നിന്നും മുസ്ലീം ലീഗിനെ രാജ്യത്തെ വിഭജിച്ച വൈറസ് എന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ് രംഗത്ത് വന്നതും തിരിച്ചടിയായത് എന്‍ഡിഎയ്ക്ക് ആയിരുന്നു.
from mangalam.com http://bit.ly/2X4hZr0
via IFTTT
No comments:
Post a Comment