അയോധ്യ ഭൂമിയില്‍ പൂജ നടത്തണമെന്ന ഹര്‍ജി തള്ളി; 'സമാധാനപരമായി ജിവിക്കാന്‍ അനുവദിക്കില്ലേ? എന്ന് വിമര്‍ശനം; വിലപ്പെട്ട സമയം കളഞ്ഞ ഹര്‍ജിക്കാരന് 5 ലക്ഷം പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

അയോധ്യ ഭൂമിയില്‍ പൂജ നടത്തണമെന്ന ഹര്‍ജി തള്ളി; 'സമാധാനപരമായി ജിവിക്കാന്‍ അനുവദിക്കില്ലേ? എന്ന് വിമര്‍ശനം; വിലപ്പെട്ട സമയം കളഞ്ഞ ഹര്‍ജിക്കാരന് 5 ലക്ഷം പിഴ

ന്യൂഡല്‍ഹി : അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. കേസ് തീരുംവരെ തര്‍ക്ക ഭൂമിയില്‍ ഒരു തരത്തിലുള്ള പ്രവൃത്തികളും നടത്തരുതെന്ന അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു.

ഇത്തരത്തില്‍ ഒരു ആവശ്യവും ഉന്നയിച്ച് വിലപ്പെട്ട സമയംകളഞ്ഞതിന് അഞ്ചുലക്ഷം രൂപ സുപ്രീംകോടതി പിഴയും വിധിച്ചിട്ടുമുണ്ട്. 'ഈ രാജ്യത്തെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ...? സമാധാനം കെടുത്താന്‍ ഇടയ്ക്കിടെ ചിലര്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കും' എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞത്. ദ് ഹിന്ദു റിപ്പോര്‍ട്ടര്‍ കൃഷ്ണദാസ് രാജഗോപാലാണ് സുപ്രീംകോടതിയില്‍ നിന്നുള്ള ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.



from mangalam.com http://bit.ly/2IbMmIR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages