ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് തടയണം എന്നാരോപിച്ച് രാഷ്ട്രപതിക്ക് മുന്‍ സൈനികരുടെ കത്ത്. മോഡിയുടെ സേന എന്ന നിലയില്‍ സൈന്യത്തെ പരാമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് വിരമിച്ച ഉന്നത സൈനികര്‍ ഉള്‍പ്പെടെ 156 പേര്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് കൈമാറി.
പ്രശ്‌നത്തില്‍ രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടാണ് കത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ അതിെന അനുസരിക്കുന്നില്ല. രാജ്യത്തെ സൈനികരുടെ വീര്യത്തെ ഏറെ ബാധിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കുന്നതിനെ തടയുകയും സൈന്യത്തിന്റെ അന്തസ്സ് ഉയർത്തിനിർത്താൻ രാഷ്ട്രപതി തയ്യാറാകണമെന്നും കത്തിൽ പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിന് കാരണമായിരുന്നു.
തെരഞ്ഞെടുപ്പില്‍ പുല്‍വാമ ആക്രമണവും ബലാക്കോട്ടേയിലെ വ്യോമാക്രമണവും നേട്ടമായി ബിജെപി പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ അനേകം നേതാക്കളാണ് രംഗത്ത് വന്നത്. സൈന്യത്തെ മോഡിയും ബിജെപിയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇന്ത്യന്‍ സൈന്യത്തെ മോഡിജിയുടെ സൈന്യം എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചത് വിവാദമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സൈനികരുടെ മനോവീര്യം തകര്ക്കുെമന്നാണ് വിമര്‍ശനം.
പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ഇന്ത്യന്‍ സേന രാജ്യത്തിന്റെ മുഴുവനുമാണെന്നും അതിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കു വെയ്ക്കുന്നത് ശരിയല്ലെന്നും സൈന്യം കത്തില്‍ പറയുന്നു. നേരത്തെയും തങ്ങൾ ഈ പ്രശ്നം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഉയർത്തിയിരുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുൻ ചീഫ് ഓഫ് നേവൽ സ്റ്റാഫ് തന്നെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് ഒരു പരാതി നൽകിയിരുന്നു. ഇക്കാര്യത്തില്‍ യോഗി ആദിത്യനാഥിനോട് വിശദീകരണം ചോദിച്ച് കത്തയച്ചെങ്കിലും കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ലെന്ന് കത്ത് പറയുന്നു.
രാജ്യത്തെ സൈനികരുടെ വീര്യത്തെ ഏറെ ബാധിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കുന്നതിനെ തടയുകയും സൈന്യത്തിന്റെ അന്തസ്സ് ഉയർത്തിനിർത്താൻ രാഷ്ട്രപതി തയ്യാറാകണമെന്നും കത്തിൽ പറഞ്ഞു.
ചില പ്രചാരണ റാലികളിൽ പ്രവർത്തകർ സൈന്യത്തിന്റെ യൂണിഫോമുകളണിഞ്ഞാണ് പങ്കെടുക്കുന്നത്. ഇത് രാജ്യത്തിനും സൈന്യത്തിനും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കത്ത് പറഞ്ഞു. പാകിസ്താൻ പിടിയിലായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് റാലികളിൽ ഉഫയോഗിക്കുന്നതിനോടും മുൻ സൈനികോദ്യോഗസ്ഥർ വിയോജിച്ചു.
from mangalam.com http://bit.ly/2X49SdW
via IFTTT
No comments:
Post a Comment