മുംബൈ: ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള പതിഞ്ചംഗ ടീമിൽ ആരൊക്ക ഉണ്ടാകും എന്നത് ഏപ്രിൽ 15-ന് അറിയാം. എന്നാൽ ഈ പതിനഞ്ചംഗ ടീമിനൊപ്പം മൂന്ന് എക്സ്ട്രാ ബൗളർമാരെ കൂടി ഇന്ത്യ ഉൾപ്പെടുത്തും. നെറ്റ്സിലെ ബൗളിങ് പരിശീലനവും പരിക്കും മുൻകൂട്ടി കണ്ടാണ് ഈ തീരുമാനം. ഇന്ത്യൻ ടീമിൽ മൂന്ന് പേസ് ബൗളർമാരാകും ഉണ്ടാകുക. എന്നാൽ ഇവരിൽ ആർക്കെങ്കിലും പരിക്കേറ്റാൽ എന്തുചെയ്യും? അവസാന നിമിഷം ഒരു ബൗളർ ഇംഗ്ലണ്ടിലേക്ക് വരേണ്ട സാഹചര്യം ഉണ്ടാകരുത്. അതിന് പകരം മൂന്ന് എക്സ്ട്രാ ബൗളർമാരെ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകും. ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ ഇങ്ങനെ എക്സ്ട്രാ ബൗളർമാരെ ടീമിനൊപ്പം കൊണ്ടുപോകുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യ ആവേശ് ഖാനേയും മുഹമ്മദ് സിറാജിനേയും ഇതുപോലെ കൊണ്ടുപോയിരുന്നു. അതിനുശേഷം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ എ ടീമിലെ അഞ്ച് ബൗളർമാർ ടീമിനൊപ്പമുണ്ടായിരുന്നു. Content Highlights: India to carry three reserve bowlers to ICC World Cup 2019
from mathrubhumi.latestnews.rssfeed http://bit.ly/2VGlJhZ
via
IFTTT
No comments:
Post a Comment