മലപ്പുറം: തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് ഉമ്മൻ ചാണ്ടി. ശശി തരൂർ ആർക്കും പരാതി നൽകിയിട്ടില്ല. അദ്ദേഹം പൂർണതൃപ്തനാണ്. അവിടെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. തരൂരിന്റെ വിജയം 100 ശതമാനം ഉറപ്പ് വരുത്തി തന്നെയാണ് മുന്നോട്ട്പോകുന്നത്. ഫലം വരുമ്പോൾ നിങ്ങൾക്കത് കാണാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന് ഒരു തരത്തിലുമുള്ള ഭീഷണിയുമില്ല. വൻ ഭൂരിപക്ഷത്തിൽ തന്നെ അവിടെ ജയിക്കും. കോഴിക്കോട് ചിട്ടയായ പ്രവർത്തനം നടത്തിയ ശേഷമാണ് വയനാട്ടിൽ സ്ഥാനാർഥി നിർണയമുണ്ടായത്. ഏതെങ്കിലും തരത്തിൽ സ്ഥാനാർഥിക്ക് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് എം.കെ.രാഘവനൊപ്പം പ്രവർത്തിക്കാൻ നേതാക്കളെ കിട്ടുന്നില്ലെന്ന് പരാതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി. വയനാട്ടിലേക്ക് പാർട്ടി നിയോഗിച്ച ആളുകൾ മാത്രമെ പ്രചാരണത്തിന് പോകാവൂ എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. അത് അക്ഷരംപ്രതി പാലിക്കുന്നുണ്ട്. സാധാരണ അവസാന പത്ത് ദിവസങ്ങളിലാണ് യുഡിഎഫിന്റെ പ്രചാരണം ചൂട് പിടിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:udf election campaign thiruvananthapuram -Shashi Tharoor has not complained-oommenchandy
from mathrubhumi.latestnews.rssfeed http://bit.ly/2UUePIX
via
IFTTT
No comments:
Post a Comment