കൊച്ചി : നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികളെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ മൂന്ന് തോക്കുകള്‍ കണ്ടെത്തി. പിടിയിലായ രണ്ടുപേരെയു ബ്യൂട്ടി പാര്‍ലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഐജി ശ്രീജിത് അടക്കമുള്ളവര്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരാണ് പിടിയിലായത്.
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച് അറിയിച്ചിരുന്നു. വെടിയുതിര്‍ത്ത പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
from mangalam.com http://bit.ly/2IsCBVJ
via IFTTT
No comments:
Post a Comment