കോഴിക്കോട്: ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ എംകെ രാഘവന്‍ നാളെ രാവിലെ ഏഴ് മണിക്ക് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകും. അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് എം.കെ രാഘവന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുന്നത്. നേരത്തെ നോട്ടീസ് നല്‍കിയിട്ടും എം.പി ഹാജരായിരുന്നില്ല.
കോഴ ആരോപണം പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ശനിയാഴ്ച വൈകിട്ട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.സി.പി വാഹിദ് രാഘവന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി രാഘവന്‍ ഒഴിഞ്ഞുമാറി. ഇതിന് പിന്നാലെ പ്രത്യേക ചോദ്യാവലി തയ്യാറാക്കി രാഘവനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും വീണ്ടും തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി അന്വേഷണ സംഘവുമായി സഹകരിക്കാന്‍ എം.പി തയ്യാറായില്ല.
ഇതേതുടര്‍ന്ന് വീണ്ടും നോട്ടീസ് അയക്കുകയും എം.പിക്ക് ഒന്നും പറയാനില്ലെന്ന് കണക്കാക്കി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എം.പി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറായിരിക്കുന്നത്.
കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങാനെന്ന വ്യാജേനയാണ് ചാനല്‍ സംഘം എം.കെ രാഘവന് സമീപിച്ചത്. ഇതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ചാനല്‍ സംഘം അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തപ്പോള്‍ ഡല്‍ഹി ഓഫീസില്‍ എത്തിച്ചേക്കാനായിരുന്നു എം.പിയുടെ മറുപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മദ്യം ഉള്‍പ്പെടെ വാങ്ങുന്നതിന് 20 കോടി ചിലവഴിച്ചുവെന്നും എം.പി വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അനുവദനീയമായ തുകയല്ല.
രാജ്യവ്യാപകമായി 15ഓളം എം.പിമാര്‍ ടിവി9 ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു. കുടുങ്ങിയവരില്‍ ബി.ജെ.പി എം.പിമാരും ഉള്‍പ്പെടുന്നു.
from mangalam.com http://bit.ly/2OWYz4l
via IFTTT
No comments:
Post a Comment