തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയൂടെ തീരുമാനം, വടക്കും തെക്കും നിന്നാല്‍ ജയിക്കുമെന്ന ആത്മവിശ്വാസമാണെന്ന് തിരുവനന്തപുരം കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ നിന്ന് മത്സരിക്കാനുള്ള ധൈര്യമുണ്ടോയെന്നും ശശി തരൂര്‍ വെല്ലുവിളിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമ്പോള്‍ അത് തെക്കേ ഇന്ത്യയില്‍ തരംഗമുണ്ടാക്കാന്‍ സഹായിക്കും. അതേസമയം തങ്ങളുടെ അടുത്ത പ്രധാനമന്ത്രി നമ്മുടെ പ്രദേശത്ത് നിന്നാണെന്ന വികാരം ജനങ്ങളില്‍ ഉണ്ടാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോഡിയും ബിജെപിയും ആരോപിക്കുന്നത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടെയിലേയ്ക്ക് ഒളിച്ചോട്ടമാണെന്നാണ്, ബിജെപിയുടെ മതഭ്രാന്താണ് ഇതിലൂടെ തുടരെ തുടരെ പുറത്തുവരുന്നത്. അതേസമയം രാജ്യത്തെ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഇതേ വിമര്‍ശനം പുറത്തു വരുന്നത് നിരാശപ്പെടുത്തുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
from mangalam.com http://bit.ly/2uSo3H4
via IFTTT
No comments:
Post a Comment