ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാക് വിദേശകാര്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനു നേരെ ഇന്ത്യ മറ്റൊരു ആക്രമണം നടത്താനിടയുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചതായി പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഏപ്രിൽ 16നും 20നും ഇടയിൽ ഇന്ത്യ പാകിസ്താനെ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് ഖുറേഷി പറഞ്ഞു. മുൾട്ടാനിൽ പത്രസമ്മേളനത്തിനിടെയിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞതെന്ന് പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു. വിഷയത്തെ കുറിച്ചും പാകിസ്താന്റെ ആശങ്കയെ കുറിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റം അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കർശന താക്കീത് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി പതിനാലിന് പുൽവാമയിൽ സി ആർ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടിക്കുകയും ബാലാകോട്ടിലെ ഭീകരരുടെ ഒളിയിടങ്ങൾ തകർക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പാകിസ്താൻ ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവെച്ചിടുകയും വിങ് കമാൻഡർ അഭിനന്ദനെ പിടികൂടുകയും ചെയ്തു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാർച്ച് ഒന്നിന് അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചു. content highlights:india planning another attack against pakistan claims pak foreign minister


from mathrubhumi.latestnews.rssfeed http://bit.ly/2IjOkWv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages