കിഫ്ബി മസാല ബോണ്ടിന് അപൂര്‍വ നേട്ടം ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും ക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

കിഫ്ബി മസാല ബോണ്ടിന് അപൂര്‍വ നേട്ടം ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും ക്ഷണം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന് അപൂര്‍വ നേട്ടം. കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌സേഞ്ചില്‍ വച്ച് പുറത്തിറക്കും. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വച്ച് മസാല ബോണ്ടുകള്‍ പൊതുവിപണിയില്‍ ഇറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. മെയ് 17നാണ് ചടങ്ങ്.

സുപ്രധാന ഓഹരികളുടെയും ബോണ്ടുകളുടെയും വില്‍പ്പന മാത്രമാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ബോണ്ട് വില്‍പ്പനയുടെ തുടക്കം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. എന്നാല്‍ ഉത്തരമൊരു ചടങ്ങിലേക്ക് ഒരു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത് ഇത് ആദ്യമായാണ്.

ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി തേടും. അനുമതി ലഭിച്ചാല്‍ മുഖ്യമന്ത്രിക്ക് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകും. ഇത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്. മെയ് 17നാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മണി മുഴക്കി ബോണ്ടിന്റെ വില്‍പ്പനയ്ക്ക് തുടക്കിമിടുന്നത്.

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറമെ സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം 2150 കോടി രൂപയ്ക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ പണമിറക്കുന്നതിനാല്‍ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ പുറത്തിക്കിയത്.



from mangalam.com http://bit.ly/2OU9ThT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages