ലക്‌നൗ: ബിജെപിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. എസ്പി- ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും മായാവതി ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും പാവങ്ങളെ ഓര്‍മ്മിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ ആദ്യ പ്രചരണ റാലിയിലാണ് ഇരുപാര്‍ട്ടികള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. സഹറാന്‍പുരിലെ ദിയോബന്ദിലായിരുന്നു സംയുക്ത തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.
തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബിജെപിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ളത് മാത്രമാണ്. സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ തൊഴിലാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും മായാവതി ശബ്ദം ഉയര്‍ത്തി. മഹാസഖ്യത്തിനു മാത്രമേ ബിജെപിക്കെതിരെ പോരാടനാകൂ. ബിജെപിയെ വിജയിക്കാന്‍ സഹായിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോണഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.
from mangalam.com http://bit.ly/2KcFv3u
via IFTTT
No comments:
Post a Comment