ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ബിജെപിയ്ക്ക് ഭരണതുടര്‍ച്ചയ്ക്ക് കടുത്ത വെല്ലുവിളി ഉയരുമെന്ന് സൂചന നല്‍കി പുതിയ സര്‍വേ. ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ലെന്നും ഒരു കക്ഷിയിലും ഭാഗമല്ലാത്ത കക്ഷികളെ ചാക്കിടാന്‍ ഇരു കക്ഷികള്‍ക്കും കനത്ത ശ്രമം നടത്തേണ്ടി വരുമെന്നുമാണ് എബിപി ചാനലും സീ വോട്ടറും ചേര്‍ന്ന് നടത്തുന്ന സര്‍വേഫലം വെളിവാക്കുന്നത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ യ്ക്ക് തന്നെയാകും ഭരിക്കാന്‍ കൂടുതല്‍ സാധ്യത. കേവല ഭൂരിപക്ഷത്തിന് അഞ്ചു സീറ്റുകള്‍ കുറവേ ഇവര്‍ക്കുണ്ടാകൂ എന്നുമാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎ 267 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎയ്ക്ക് 142 സീറ്റുകളേ ലഭിക്കൂ. മറ്റുള്ളവര്‍ 134 സീറ്റുകള്‍ നേടും. ഏറ്റവും നിര്‍ണ്ണായകമായി മാറുക ഒരു കക്ഷിയുടേയും ഭാഗമാകാത്തവരുടെ നിലപാടുകളാകുമെന്നാണ് സര്‍വേ ഫലം. ബിജെപിയെ നേരിടാന്‍ വമ്പന്‍ കൂട്ടുകെട്ട് പരീക്ഷിക്കുന്ന ബീഹാറിലും ശിവസേനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുന്ന മഹാരാഷ്ട്രയിലും എന്‍ഡിഎ വമ്പന്‍ പ്രകടനം നടത്തും. ബീഹാറില്‍ ജെഡിയു-ബിജെപി-ജനശക്തി പാര്‍ട്ടികള്‍ 40 ല്‍ 34 സീറ്റുകളിലും വിജയം നേടുമെന്നാണ് കണക്കാക്കുന്നത്. മഹാസഖ്യം ആറില്‍ ഒതുങ്ങും. മഹാരാഷ്ട്രയിലെ 48 ല്‍ എട്ടു സീറ്റുകള്‍ മാത്രമായിരിക്കും ബിജെപി ശിവസേന സഖ്യത്തിന് നഷ്ടമാകുക.
അതേസമയം യുപിയില്‍ എസ്പി - ബിഎസ്പി സഖ്യം പിടിമുറുക്കും. 80 ല്‍ 44 സീറ്റില്‍ അവര്‍ ജയം നേടും. എന്‍ഡിഎ 32 സീറ്റിലേക്ക് ചുരുങ്ങും. ഇവിടെ കോണ്‍ഗ്രസിന് കിട്ടുക നാലു സീറ്റ് മാത്രമായിരിക്കും. രാജസ്ഥാനില്‍ ബിജെപി അഞ്ച് സീറ്റുകള്‍ മാത്രമായിരിക്കും നഷ്ടപ്പെടുത്തുക. ഗുജറാത്തിലും ഏറെക്കുറെ സമ്പൂര്‍ണ്ണ വിജയം നേടും. 25 ല്‍ 20 സീറ്റാണ് ഇവിടെ പ്രവചിക്കുന്നത്. ഒഡീഷയിലെ 21 സീറ്റുകളില്‍ 12 സീറ്റും എന്‍ഡിഎയ്ക്ക് ആയിരിക്കും. ബിജെഡിയ്ക്ക് ഒമ്പത് സീറ്റുകള്‍ മാത്രമാകും. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായിരിക്കും ബിജെപിയ്ക്ക് കടുത്ത വെല്ലുവിളി ഉയരുക.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളില്‍ 42 ല്‍ 35 സീറ്റുകളും മറ്റുള്ളവരാകും കൊണ്ടുപോകുക എന്നാണ് വിലയിരുത്തല്‍. ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാക്കും. ഇവിടെ മൊത്തമുള്ള 14 സീറ്റില്‍ ഒമ്പതും കോണ്‍ഗ്രസിനൊപ്പമാകും. പഞ്ചാബിലെ 13 സീറ്റുകളില്‍ 12 ും നേടുക കോണ്‍ഗ്രസായിരിക്കുമെങ്കിലും ഹരിയാനയിലെ 10 സീറ്റില്‍ ഒമ്പതും ബിജെപി നേടും. ദക്ഷിണേന്ത്യയിലെ 129 സീറ്റില്‍ 63 സീറ്റുകളാകും കോണ്‍ഗ്രസ് നേടുക. എന്‍ഡിഎ 22 സീറ്റുകളിലും മറ്റുള്ളവര്‍ 44 സീറ്റുകളിലും ജയം നേടുമെന്നാണ് വിലയിരുത്തല്‍.
from mangalam.com http://bit.ly/2Kjurll
via IFTTT
No comments:
Post a Comment