അവര്‍ ക്രിസ്ത്യാനിയാണെങ്കില്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് ഈ നിമിഷം രാജിവെയ്ക്കണം: ടി.വി. അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മോഹന്‍ ദാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

അവര്‍ ക്രിസ്ത്യാനിയാണെങ്കില്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് ഈ നിമിഷം രാജിവെയ്ക്കണം: ടി.വി. അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മോഹന്‍ ദാസ്

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ടു തേടിയ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കളക്ടര്‍ ടി.വി. അനുപമയ്‌ക്കെതിരെ ബിജെപി ബൗദ്ധിക സെല്‍ തലവന്‍ ടി.ജി. മോഹന്‍ദാസ്. ടിവി അനുപമ ക്രിസ്ത്യന്‍ ആണെന്ന വ്യാപക പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായാണ് മോഹന്‍ ദാസ് രംഗത്തെത്തിയിരിക്കുന്നത്.

അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം. ഇപ്പോള്‍ ഈ നിമിഷം.. എന്നായിരുന്നു ടി.ജി. മോഹന്‍ ദാസിന്റെ ആദ്യ ട്വീറ്റ്. തൊട്ടു പിന്നാലെ ഇതേ വിഷയത്തില്‍ തന്നെ അനുപമയ്‌ക്കെതിരെ അടുത്ത പരാമര്‍ശവുമായി വീണ്ടും മോഹന്‍ദാസ് രംഗത്തെത്തി.

'തൃശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. ഇതിനു പിന്നാലെ അനുപമയ്‌ക്കെതിരെ ചില ട്വീറ്റുകളും ടിജി മോഹന്‍ ദാസ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ടു തേടിയെന്ന കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശ്ൂര്‍ കളക്ടര്‍ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. തൃശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനിടെ ആയിരുന്ന സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.

അയ്യപ്പന്റെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടറുടെ നടപടി ശരിയെന്നും, നോട്ടീസ് കൊടുക്കാനുള്ള അധികാരം കളക്ടര്‍ക്കുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം നിങ്ങള്‍ക്ക് ന്നയിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിക്കരുത്. ദൈവത്തിന്റെ പേര് മാത്രം പ്രസംഗിത്തില്‍ ഉപയോഗിച്ചാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമാണ്. ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധമെന്നും മീണ ചോദ്യമഒയര്‍ത്തിയിരുന്നു. മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാണ് കളക്ടര്‍ നടപടി സ്വീകരിച്ചതെന്നും മീണ വ്യക്തമാക്കിയിരുന്നു.



from mangalam.com http://bit.ly/2UIDShS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages