ഭാര്യമരിച്ച് മൂന്നാം ദിവസം വീട്ടമ്മയെയും രണ്ട് മക്കളെയുമായി ഒളിച്ചോടി, ഒരു മാസത്തിന് ശേഷം പോലീസ് ഇവരെ കണ്ടെത്തിയത് ആന്ധ്രയില്‍ നിന്ന്, സംഭവം ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ഭാര്യമരിച്ച് മൂന്നാം ദിവസം വീട്ടമ്മയെയും രണ്ട് മക്കളെയുമായി ഒളിച്ചോടി, ഒരു മാസത്തിന് ശേഷം പോലീസ് ഇവരെ കണ്ടെത്തിയത് ആന്ധ്രയില്‍ നിന്ന്, സംഭവം ഇങ്ങനെ

അഞ്ചാലുംമൂട്: ചിറ്റയം അമ്പഴ വയലില്‍ നിന്നും കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നും പോലീസ് കണ്ടെത്തി. ചിറ്റുമല കിഴക്കേ കല്ലട സ്വദേശിയായ പ്രവീണി(34)നൊപ്പമാണ് ഇവരെ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് യുവതിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍ മക്കളെയും കാണാതായത്. പ്രവീണിന്റെ ഒപ്പമാണ് യുവതി മക്കളെയും കൂട്ടി പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ആദ്യ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് പോയിരുന്നു. രണ്ടാം വിവാഹവും കഴിഞ്ഞിരുന്നു. പ്രവീണും രണ്ട് പ്രാവശ്യം വിവാഹിതനായതാണ്. ചിറ്റയം സ്വദേശിനിയായ രണ്ടാമത്തെ യുവതി ആത്മഹത്യ ചെയ്തതിന്റെ മൂന്നാം ദിവസമാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രവീണ്‍ നാടുവിട്ടത്. കുട്ടികളെ പരീക്ഷയെഴുതാന്‍ പോലും അനുവദിക്കാതെ ഇവര്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

കുട്ടികളെയും യുവതിയെയും കൂട്ടി പ്രവീണ്‍ സെക്കന്തരാബാദിലെ ബറൂറാം എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹാത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വൈകിട്ട് 6 മണിയോടെ അഞ്ചാലുംമൂട് പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കി. യുവതിയും മക്കളും അമ്മയ്ക്കൊപ്പം അമ്പഴവയലിലെ വീട്ടിലേക്ക് പോയി.



from mangalam.com http://bit.ly/2Kh1A12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages