മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 മാര്‍ക്ക് കൂടുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 മാര്‍ക്ക് കൂടുതല്‍

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൗതുകകരമായ നീക്കവുമായി ലഖ്നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ്. തെരഞ്ഞെടുപ്പില്‍ മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പത്ത് മാര്‍ക്ക് അധികമായി നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വാഗ്ദാനം.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് അവസാന വര്‍ഷ പരീക്ഷയിലാകും അധികമായി പത്ത് മാര്‍ക്ക് നല്‍കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ കെ ചാറ്റര്‍ജി പറഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തിയിടുത്തിയിട്ടുള്ള ബാനറുകള്‍ സ്‌കൂളിന് മുന്‍മ്പില്‍ സ്ഥാപിച്ചിട്ടുണ്ട്. 'വോട്ട് ചെയ്യുക എന്നത് രാജ്യത്തോടുള്ള കടമയാണ്. എല്ലാ മാതാപിതാക്കളോടും വോട്ട് ചെയ്യണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. വോട്ട് ചെയ്താല്‍ നിങ്ങളുടെ മക്കള്‍ക്ക് അവസാന വര്‍ഷ പരീക്ഷയില്‍ പത്ത് മാര്‍ക്ക് അധികം നല്‍കുമെന്ന് കോളേജ് ഉറപ്പ് നല്‍കുകയാണ്'- എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.



from mangalam.com http://bit.ly/2UDld7k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages