ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി വരുണ്‍ ഗാന്ധി. സ്വന്തം 'കുടുംബത്തിലെ' പ്രധാനമന്ത്രിമാരെ തള്ളി മറ്റൊരു പ്രധാനമന്ത്രിയുടെ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പിലിബിത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് വരുണ്‍ ഗാന്ധി മോഡിയെ വാനോളം പുകഴ്ത്തിയത്.
തന്റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴില്‍ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോഡിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് മോഡിജി പ്രധാനമന്ത്രി പദവിയിലേയ്‌ക്കെത്തിയത്. രാജ്യത്തിന് വേണ്ടിയാണ് മോഡി ജീവിക്കുന്നതെന്നും രാജ്യത്തിനു വേണ്ടി മരിക്കാനും അദേഹം തയാറാണെന്നും വരുണ്‍ പറഞ്ഞു.
രാജ്യത്തെ കുറിച്ചാണ് മോഡിയുടെ ആശങ്ക. അഞ്ചു കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോഡിജിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും, കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്കു വേണ്ടിയാണ് അഴിമതി നടേത്തേണ്ടതെന്നും വരുണ്‍ ചോദ്യമുയര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിബിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് വരുണ്‍ ഗാന്ധി.
from mangalam.com http://bit.ly/2Kh1UNi
via IFTTT
No comments:
Post a Comment