രാഹുല്‍ കാട്ടിയത് ആത്മവിശ്വാസം ; മോഡിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച്‌​​ ശശിതരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

രാഹുല്‍ കാട്ടിയത് ആത്മവിശ്വാസം ; മോഡിക്ക് കേരളത്തിലോ തമിഴ്‌നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച്‌​​ ശശിതരൂര്‍

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി പേടിച്ചോടിയെന്ന ബിജെപി ആരോപണത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് തിരുവനന്തപുരം എംപി ശശിതരൂര്‍. ധൈര്യമുണ്ടെങ്കില്‍ കേരളത്തിലോ തമിഴ്‌നാട്ടിലോ നിന്ന് മത്സരിക്കാനാണ് വെല്ലുവിളി. വയനാട്ടില്‍ നിന്നും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് കാണിക്കുന്നതെന്നും ഇവിടെ എവിടെയെങ്കിലും നിന്ന് മത്സരിക്കാന്‍ മോഡിക്ക് ധൈര്യമുണ്ടോയെന്നും ചോദിച്ചു.

നരേന്ദ്രമോഡി ഇതുപോലൊരു വെല്ലുവിളി ഏറ്റെടുക്കുമോ? കേരളത്തിലോ തമിഴ്‌നാട്ടിലോ നിന്ന് മത്സരിക്കാന്‍ ധൈര്യമുണ്ടോ? തരൂര്‍ പിടിഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. രാഹുലിന് വയനാട്ടില്‍ നിന്നും കിട്ടുന്ന ഊഷ്മളമായ സ്വീകരണം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് കിട്ടുന്ന സ്വീകരണവും ആഘോഷവും ദക്ഷിണേന്ത്യയിലും തുടങ്ങിയിരിക്കുകയാണെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരു പോലെ വിജയം നേടുമെന്നും തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അടുത്ത പ്രധാനമന്ത്രി ഈ മേഖലയില്‍ നിന്നുമാണ് എന്ന ചിന്ത ദക്ഷിണേന്ത്യയെ മുഴുവന്‍ അത്ഭതപ്പെടുത്തിയിരിക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടി വീടുവീടാന്തരം കയറിയിറങ്ങി മതഭ്രാന്ത് പ്രചരിപ്പിക്കുമ്പോള്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഇടത്തു നിന്നും രാഹുല്‍ ഓടിരക്ഷപ്പെട്ടെന്ന വാദത്തില്‍ കഴമ്പില്ലെന്നും പറഞ്ഞു. ബിജെപി മതഭ്രാന്തിന്റെ പതാകവാഹകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോഡി ഇന്ത്യയുടെ മുഴുവന്‍ പ്രധാനമന്ത്രി എന്ന പദവിയെ അനാദരിക്കുകയാണ് ചെയ്യുന്നത്.

വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം രാഹുല്‍ എടുത്തത് 1947 ന് ശേഷം രാജ്യം തുടരുന്ന മതേതരത്വത്തിനും സഹവര്‍ത്തിത്തിനും മേല്‍ മതവികാരം സംബന്ധിച്ച അസാധാരണ സാഹചര്യത്തിലാണ്. ബിജെപി ഭരണത്തിന് കീഴില്‍ ദക്ഷിണേന്ത്യയിലെ സാമ്പത്തീക സുരക്ഷയും രാഷ്ട്രീയ പ്രാതിനിധ്യവും ഉള്‍പ്പെടെ അനേകം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഈ സാഹചര്യത്തില്‍ വടക്കും തെക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു പാലമായി വര്‍ത്തിക്കാന്‍ രാഹുലിന് കഴിയും. അതുകൊണ്ട് രാഹുല്‍ എടുത്തത് ധീരമായ തീരുമാനമായിരുന്നെന്നും പറഞ്ഞു.



from mangalam.com http://bit.ly/2UF4ksO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages