കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മുഴുവന്‍ താത്ക്കാലിക ഡ്രൈവര്‍മാരെ മുഴുവന്‍ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 1,565 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് 2455 തസ്തികളിലെ ഒഴിവുകളില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്. ഈ മാസം 30നകം ഉത്തരവ് നടപ്പിലാക്കണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം 3,861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുകയും പി.എസ്.സി ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കുകയും ചെയ്തിരുന്നു. പി.എസി.സി ലിസ്റ്റില്‍ നിന്നുള്ള 3000ല്‍ ഏറെപ്പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും 1500 ഓളം പേര്‍ മാത്രമാണ് ജോലിക്ക് എത്തിയത്. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ വലിയ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരുന്നു.
from mangalam.com http://bit.ly/2KgJOLd
via IFTTT
No comments:
Post a Comment