സീറ്റ് കിട്ടാതായപ്പോള്‍ വിഷാദരോഗം; രക്ഷിച്ചത് 'കര്‍ത്താവേ യേശുനാഥാ' എന്ന പാട്ട്-കെ.വി. തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

സീറ്റ് കിട്ടാതായപ്പോള്‍ വിഷാദരോഗം; രക്ഷിച്ചത് 'കര്‍ത്താവേ യേശുനാഥാ' എന്ന പാട്ട്-കെ.വി. തോമസ്

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ വിഷാദത്തിൽ അകപ്പെട്ടുവെന്ന് എറണാകുളം എം.പി.യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.വി. തോമസ്. സീറ്റില്ലെന്നറിഞ്ഞ് വിഷാദത്തിൽ അകപ്പെട്ടുപ്പോയ തനിക്ക് സംഗീതമാണ് രക്ഷക്കെത്തിയതെന്നും ക്രിസ്തീയഗാനത്തിലൂടെയാണ് വിഷാദത്തെ മറികടന്നതെന്നും കെ.വി. തോമസ് പറഞ്ഞു. കൊച്ചിയിൽ അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാരത്തിന്റെ സിൽവൽ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എറണാകുളത്ത് സീറ്റ് നിഷേധിച്ചതറിഞ്ഞ് ഞാൻ തളർന്നുപോയി, അപ്പോൾ സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാൻ പറഞ്ഞു. കർത്താവേ യേശുനാഥാ എന്ന ക്രിസ്ത്യൻ ഗാനമാണ് അയാൾ പ്ലേചെയ്തത്. ആ ഗാനവും സംഗീതവുമാണ് വിഷാദത്തെ മറികടക്കാൻ സഹായിച്ചത്- കെ.വി.തോമസ് വിശദീകരിച്ചു. പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട് എന്ന ഗാനമാണ് എറണാകുളം എം.പി.യുടെ ഇഷ്ടഗാനം. ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും നാടകഗാനങ്ങളുടെയും കടുത്ത ആരാധകൻ കൂടിയാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു. യേശുദാസും തൃപ്പുണിത്തുറ പൂർണത്രയീശ സംഗീതസഭയും ചേർന്നാണ് അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെങ്കിലും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലാണ് കെ.വി. തോമസ് എം.പി. പരിപാടിക്കെത്തിയത്. Content Highlights:kv thomas mp says he gets depression when congress denied loksabha seat


from mathrubhumi.latestnews.rssfeed https://ift.tt/2JYfhSo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages