കോഴിക്കോട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരേ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരേ കേസെടുക്കാൻ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലേറിയവരുടെ സർക്കാർ ഭരിക്കുമ്പോൾ സ്ത്രീകൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിജയരാഘവന്റേത്. വിജയരാഘവനെതിരേ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. നവോത്ഥാനം പറയുന്നവർ ഒരു സ്ത്രീയായ സ്ഥാനാർഥികളെ പോലും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതോട് കൂടി സി.പി.എമ്മിന് വിറളി പിടിച്ചിരിക്കുകയാണ്. പരാജയ ഭീതി കൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ ബി.ജെ.പിക്കായിരിക്കും വലിയ എതിർപ്പെന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ ഏറ്റവും വിരോധം സി.പി.എമ്മിനാണ്. ജന്മഭൂമിക്കും ദേശാഭിമാനിക്കും ഒരേ സ്വരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മതേതര ശക്തികളെ ഊട്ടിയുറപ്പിക്കാൻ രാഹുലിന്റെ സ്ഥാനാർഥിത്വം വലിയ ഗുണം ചെയ്യും. തെക്കേ ഇന്ത്യയിൽ നിന്ന് ബി.ജെ.പിയെ തുടച്ച് നീക്കാൻ ഇത് ഉപകരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഒരു ദേശീയ ബദൽ ഉണ്ടാക്കുമ്പോൾ എന്തായിരിക്കും അവരുടെ നിലപാടെന്ന് വ്യക്തമാക്കണം. അന്തമായ കോൺഗ്രസ് വിരോധമാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള വിമർശനത്തിന് പിന്നിൽ. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം മറ്റ് മണ്ഡലങ്ങളേയും ബാധിക്കുമെന്ന ഭീതി ഇവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിന്റെ ശ്രദ്ധ ഇനി ദേശീയ തലത്തിലുമെത്തും. അത് വലിയ ഗുണം ചെയ്യും. ഇതൊന്നും കാണാതെയാണ് വിമർശനം. തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായി ശബരിമലയുമുണ്ടാകും. വിശ്വാസ സമൂഹത്തിനേറ്റ തിരിച്ചടിയെ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. Content highlights:Renaissancedebate; Ramesh Chennithala comments on A.Vijayaragavan issue
from mathrubhumi.latestnews.rssfeed https://ift.tt/2Ur2HyX
via
IFTTT
No comments:
Post a Comment