തിരുവനന്തപുരം: കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് വീണ്ടും നീട്ടി. രണ്ട് ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
നേരത്തെ ഏപ്രില്‍ ആറു വരെയാണ് സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ മുന്നറിയിപ്പ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണി വരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
from mangalam.com http://bit.ly/2WR1kqU
via IFTTT
No comments:
Post a Comment