ഗുവാഹത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താനായില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി സ്ഥാനാര്‍ത്ഥി. അസമിലെ മേഡാതി ഗ്രാമസ്വദേശിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം കണ്ടെത്താനായില്ലെങ്കില്‍ എന്റെ വൃക്ക വില്‍ക്കും- സുകുര്‍ അലി വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ.എയോട് പറഞ്ഞു.
വ്യക്തിതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുകയാണ്. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഈ രീതി അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി വൃക്ക വില്‍ക്കാനും മടിക്കില്ലെന്നും സുകൂര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 11, 18, 23 തീയതികളിലാണ് അസമില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്.
from mangalam.com http://bit.ly/2I8Dkwf
via IFTTT
No comments:
Post a Comment