സ്ഥാനാര്‍ഥി പീഡിപ്പിച്ചു; ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

സ്ഥാനാര്‍ഥി പീഡിപ്പിച്ചു; ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഭുവനേശ്വർ: ബി.ജെ.ഡി സ്ഥാനാർഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബി.ജെ.ഡി. സ്ഥാനാർഥി ശ്രീനാഥ് സോറനെതിരെ ലൈംഗിക പീഡന പരാതി ആരോപിച്ച യുവതിയാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിക്ക് മുന്നിൽ മണ്ണെണ്ണയൊഴിച്ച് സ്വയംതീകൊളുത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ ജീവനക്കാർ അവസരോചിതമായി ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിനുശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ഭുവനേശ്വർ ഡി.സി.പി. അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ നവീൻ നിവാസിന്റെ മുന്നിലേക്കെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്താൻ ശ്രമിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് രക്ഷപ്പെടുത്തിയെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു. ഉഡാല നിയോജകമണ്ഡലത്തിലെ ബി.ജെ.ഡി. സ്ഥാനാർഥിയായ ശ്രീനാഥ് സോറൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും അതിനാലാണ് ഈ കടുംകൈക്ക് മുതിർന്നതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ ആരോപണത്തിൽ ഗുഢാലോചനയുണ്ടെന്നും രാഷ്ട്രീയ എതിരാളികളാണെന്ന് ഇതിനുപിന്നിലെന്നും ശ്രീനാഥ് സോറൻ പ്രതികരിച്ചു. Content Highlights: bjd candidate sexually harassed, woman attempts self immolation in front of odisha cms home


from mathrubhumi.latestnews.rssfeed http://bit.ly/2OVbV19
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages