ദേശീയ രാഷ്ട്രീയ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ന്യൂസ് സര്‍വീസാണ് നമോ ടിവി- ഡിടിഎച്ച് സേവനദാതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ദേശീയ രാഷ്ട്രീയ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ന്യൂസ് സര്‍വീസാണ് നമോ ടിവി- ഡിടിഎച്ച് സേവനദാതാവ്

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ കുറിച്ചുള്ള വാർത്തകൾ ലഭ്യമാക്കുന്ന ഹിന്ദി ന്യൂസ് സർവീസാണ് നമോ ടിവിയെന്ന് ഡിടിഎച്ച് സേവനദാതാക്കളായ ടാറ്റാ സ്കൈ. ലോഞ്ച് ഓഫർ എന്ന നിലയിൽ എല്ലാ ഉപയോക്താക്കൾക്കും ചാനൽ നൽകിയിട്ടുണ്ടെന്നും ഈ ചാനൽ ഡിലീറ്റ് ചെയ്യാൻ ഓപ്ഷനില്ലെന്നുംട്വീറ്റുകളിലൂടെ ടാറ്റാ സർവീസ് വ്യക്തമാക്കി. Channel no 512 is NAMO TV, it is a Hindi news service which provides the latest breaking news on national politics ^Rudra — Tata Sky (@TataSky) March 28, 2019 Hi, this channel is added to all the subscribers as a launch offer. There is no option to delete the individual channel. However, we have made a note of your feedback and shall look into it. — Tata Sky (@TataSky) April 4, 2019 മാർച്ച് 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ലോഗോയുമായി നമോ ടി വി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെയും ഉന്നത ബി ജെ പി നേതാക്കളുടെയും പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുകയാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാഷ്ട്രീയപ്പാർട്ടിക്ക് ചാനൽ തുടങ്ങാൻ അനുമതി നൽകിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അതേസമയം നമോ ടിവിക്കെതിരായ പരാതിയിൽ മറുപടി നൽകാൻ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മീഷൻ കൂടുതൽസമയം അനുവദിച്ചു. കോൺഗ്രസും ആം ആദ്മി പാർട്ടിയും നമോ ടി വിക്കെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പു കമ്മീഷൻ മന്ത്രാലയത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. content highlights:NAMO TV is a Hindi news service says tata sky


from mathrubhumi.latestnews.rssfeed https://ift.tt/2ONgMBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages