ലഖ്‌നൗ: വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണെന്ന് സ്മൃതി വിമര്‍ശിച്ചു. 15 വര്‍ഷം എം.പിയായിരുന്ന മണ്ഡലം വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് പോയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്ന നടപടിയുമാണെന്ന് സ്മൃതി കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്ക് അമേഠി മണ്ഡലത്തില്‍ പിന്തുണയില്ലെന്ന് വ്യക്തമായതിലാണ് വയനാട്ടിലേക്ക് മാറിയത്. കഴിഞ്ഞ 15 അമേഠിയില്‍ എം.പിയുടെ സാന്നിധ്യം ഇല്ലായിരുന്നു. ഇപ്പോഴിതാ തന്നെ പിന്തുണയ്ക്കുന്നവരെയും മണ്ഡലത്തിലെ ജനങ്ങളെയും ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി മറ്റൊരു മണ്ഡലത്തില്‍ നിന്ന് പത്രിക നല്‍കിയിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
അമേഠിയ്ക്ക് പുറമെ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് വയനാട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തിനും തുടര്‍ന്ന് നടന്ന റോഡ് ഷോയിലും പങ്കെടുത്തു.
from mangalam.com https://ift.tt/2IbvLnp
via IFTTT
No comments:
Post a Comment