മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തിയെന്ന് കേട്ടാല്‍ 'കെട്ടി ഒരുങ്ങി ഇനി പഠിക്കാന്‍ പോകേണ്ട' എന്ന് പറയുന്ന മാതാപിതാക്കള്‍ ആണോ നിങ്ങള്‍: എങ്കില്‍ ഈ കുറിപ്പ് വായിച്ചിരിക്കണം! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

മകളോട് പ്രേമാഭ്യര്‍ത്ഥന നടത്തിയെന്ന് കേട്ടാല്‍ 'കെട്ടി ഒരുങ്ങി ഇനി പഠിക്കാന്‍ പോകേണ്ട' എന്ന് പറയുന്ന മാതാപിതാക്കള്‍ ആണോ നിങ്ങള്‍: എങ്കില്‍ ഈ കുറിപ്പ് വായിച്ചിരിക്കണം!

പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കലായി മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. തൃശ്ശൂരില്‍ 22 കാരിയായ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിനു പിന്നാലെയാണ് കത്തുന്ന പ്രണയം എന്ന തലക്കെട്ടില്‍ മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്തുന്ന പ്രേമം.

ഇന്നിപ്പോൾ തൃശൂരിൽ ഒരു പെൺകുട്ടി കൂടി ‘പ്രണയാഭ്യർത്ഥന’ നിരസിച്ചതിൻറെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകർച്ച വ്യാധി പോലെ കേരളത്തിൽ പടരുന്നത്?

ഈ വിഷയത്തിൽ ഞാൻ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാൽ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആൺകുട്ടികൾക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കിൽ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.
ഒരു കണക്കിന് ചിന്തിച്ചാൽ കേരളത്തിൽ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാൽ കാമുകൻ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാൽ വീട്ടിൽ പറഞ്ഞാൽ അച്ഛൻമാർ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം?

കുട്ടികൾ വളർന്നു വലുതാകുന്പോൾ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികൾക്ക് ഇഷ്ടം തോന്നിയാൽ അത് പരസ്പരം പറയാനും വീട്ടിൽ പറയാനുമുള്ള സ്വാതന്ത്ര്യം വേണം. ഏതെങ്കിലും ഒരാൾ മകളോട് പ്രേമാഭ്യർത്ഥന നടത്തി എന്ന് കേട്ടാൽ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാൻ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കൾ ഉണ്ടാകുന്പോൾ ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ പറയാൻ കുട്ടികൾ മടിക്കും.

ഇക്കാര്യങ്ങളിൽ സമൂഹത്തിൽ ചർച്ചകൾ നടക്കണം, സ്‌കൂളുകളിലും കോളേജിലും കൗൺസലിംഗ് ആയി വിവരം അവതരിപ്പിക്കണം. അതിൽ കൂടുതൽ മാതാപിതാക്കൾക്ക് കൗൺസലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്നമല്ല.
ഇനിയും പ്രേമത്തിന്റെ പേരിൽ കുട്ടികൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ.



from mangalam.com https://ift.tt/2OQA20T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages