പാരിസ്: മൂത്രാശയ അണുബാധയെ തുടർന്ന് പാരിസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫുട്ബോൾ ഇതിഹാസം പെലെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വക്താവ്. മൂത്രാശയ അണുബാധയെ തുടർന്ന് കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട പെലെയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും വക്താവ് അറിയിച്ചു. ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയ്ക്കൊപ്പം പാരിസിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് 78-കാരനായ പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടർന്ന് മുൻകരുതലെന്ന നിലയ്ക്കായിരുന്നു ഇത്. നേരത്തെ 2016 റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്ന പെലെയ്ക്ക് ആരോഗ്യനില മോശമായതിനെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനായിരുന്നില്ല. 2014-ൽ വൃക്ക രോഗത്തെ തുടർന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. Content Highlights:football legend pele doing well after urinary infection treatment in paris
from mathrubhumi.latestnews.rssfeed https://ift.tt/2WJO9YH
via
IFTTT
No comments:
Post a Comment