രാഹുൽ വയനാടിനെ കൈവിടില്ലെന്ന് പ്രിയങ്കാ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാഹുൽ വയനാടിനെ കൈവിടില്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് സഹോദരി പ്രിയങ്ക ഗാന്ധി. ട്വിറ്ററിൽ രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ ചിത്രംസഹിതമാണ് പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തത്. എന്റെ സഹോദരൻ, എന്റെ ശരിയായ സുഹൃത്ത്, എനിക്കറിയാവുന്ന ഏറ്റവും ധീരനായ പുരുഷൻ. വയനാടേ, അദ്ദേഹത്തെ കാത്തുകൊള്ളുക. അദ്ദേഹം നിങ്ങളെ കൈയൊഴില്ല- എന്നായിരുന്നു പ്രിയങ്കഗാന്ധിയുടെ വാക്കുകൾ. രാവിലെ 11 മണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തിയത്. കല്പറ്റ എസ്.കെ.ജെ.എം. സ്കൂളിലെ ഹെലിപ്പാഡിൽനിന്ന് തുറന്നവാഹനത്തിൽ കളക്ടറേറ്റിലേക്ക് പോയ രാഹുൽഗാന്ധിയും കോൺഗ്രസ് നേതാക്കളും ജില്ലാ കളക്ടറുടെ മുമ്പാകെ പത്രിക സമർപ്പിച്ചു. ശേഷം കല്പറ്റ നഗരത്തിലൂടെ രണ്ടുകിലോമീറ്റർ നീളുന്ന റോഡ് ഷോയിലും രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. പതിനായിരങ്ങളാണ് രാഹുൽഗാന്ധിയുടെ റോഡ് ഷോ കാണാൻ കല്പറ്റയിൽ തടിച്ചുകൂടിയത്. My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T — Priyanka Gandhi Vadra (@priyankagandhi) April 4, 2019 Content Highlights:priyanka gandhi tweets about rahul gandhis contest in wayanad loksabha constituency


from mathrubhumi.latestnews.rssfeed https://ift.tt/2OMCHst
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages