റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവർത്തകനെ സഹായിച്ച് രാഹുല്‍; റിപ്പോർട്ടറുടെ ഷൂ കൈയിലേന്തി പ്രിയങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവർത്തകനെ സഹായിച്ച് രാഹുല്‍; റിപ്പോർട്ടറുടെ ഷൂ കൈയിലേന്തി പ്രിയങ്ക

കല്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് വീണ്മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട്മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ട്രക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകർന്ന് വനിതാ മാധ്യമപ്രവർത്തകയടക്കം അഞ്ചോളം പേർ താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവർ ഇങ്ങോട്ടേക്കെത്തി ഇവർക്ക് വെള്ളം നൽകുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ പരിക്കേറ്റ ഇന്ത്യ എഹഡ് കേരളാ റിപ്പോർട്ടർ റിറ്റ്സൻ ഉമ്മനെ സ്ട്രക്ചറിൽ എടുത്താണ് ആംബുലൻസിൽ കയറ്റിയത്. ഇതിന് രാഹുൽ ഗാന്ധിയും സഹായിച്ചു. പ്രിയങ്കാ ഗാന്ധിയാണ് റിറ്റസന്റെ ഷൂസ്എടുത്ത് ആംബുലൻസിലെത്തിച്ചത്.ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് ജോയ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഷു ഒരു പ്രാവശ്യം പ്രിയങ്കയുടെ കൈയിൽ നിന്നും താഴെ വീഴുന്നതും അവർ വീണ്ടും അത് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കൽപ്പറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് ഷോ അവസാനിക്കുന്ന എസ്.കെ.എം.ജെ. സ്കൂൾ മൈതാനിയിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. Content Highlights:five journalists injured-rahulgandhi road show-wayanad


from mathrubhumi.latestnews.rssfeed https://ift.tt/2K2M48N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages