റായ്പുർ: ഛത്തീസ്ഗഢിലെ കാങ്കറിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി.എസ്.എഫ്. ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു ജവാന്മാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് കാങ്കറിലെ പഖഞ്ചൂറിൽ മാവോവാദികളും സുരക്ഷാസനേയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബി.എസ്.എഫ്. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ മാവോവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. 114 ബറ്റാലിയനിലെ ബി.എസ്.എഫ്. ജവാന്മാരാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും പ്രദേശം പൂർണമായും സൈനികവലയത്തിലാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Content Highlights:encounter with maoists in chattisgarh, four bsf jawans killed
from mathrubhumi.latestnews.rssfeed https://ift.tt/2Utphqz
via
IFTTT
No comments:
Post a Comment