പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്ക്; കോഴിക്കോടും തിരുവനന്തപുരത്തും പൊതുയോഗങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്ക്; കോഴിക്കോടും തിരുവനന്തപുരത്തും പൊതുയോഗങ്ങള്‍

തിരുവനന്തപുരം: എൻ.ഡി.എ.യുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. ഏപ്രിൽ 12 വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം സംസാരിക്കും. കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരവും കെ. സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയും എൻ.ഡി.എയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത് ഇവിടങ്ങളിലെ വിജയസാധ്യത വർധിപ്പിക്കാനും പ്രചാരണത്തിന് ആവേശംപകരാനും സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ. ഇതിനുപുറമേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ പൊതുയോഗവും ഏറെ ശ്രദ്ധയർഹിക്കുന്നതാണ്. വരുംദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. Content Highlights:prime minister narendra modi come to kerala on next week, will attend public meetings in trivandrum and kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2YOtWTl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages