അമേഠിയിലെ 'ന്യായ്' ബോര്‍ഡുകള്‍; രാഹുല്‍ ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

അമേഠിയിലെ 'ന്യായ്' ബോര്‍ഡുകള്‍; രാഹുല്‍ ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്ക്തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അമേഠിയിൽ ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി ബോർഡുകൾസ്ഥാപിച്ച വിഷയത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. 24 മണിക്കൂറിനകം നോട്ടീസിന് മറുപടി നൽകണമെന്ന്കമ്മീഷൻ നിർദേശിച്ചു. പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയോ സ്ഥലം ഉടമയുടേയോ അനുമതിയില്ലാതെയാണ് ബോർഡുകൾ സ്ഥാപിച്ചതെന്നുംബോർഡ് പ്രിന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തിട്ടില്ലെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. നോട്ടീസിന് രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും കമ്മീഷൻ വ്യക്തമാക്കി. 10 X 25 അടി വലിപ്പമുള്ള ഏഴ് ബാർഡുകൾ സ്ഥാപിച്ചത് ചട്ടലംഘനമാണെന്ന് കമ്മീഷന്റെ ഫ്ളയിങ് സ്ക്വാഡാണ് കണ്ടെത്തിയത്.രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ബോർഡുകളിൽ ന്യായ് പദ്ധതി ഉടൻ സംഭവിക്കുംഎന്ന് പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം.ബി.ജെ.പിയുടെ അനീതി നിറഞ്ഞ ഭരണത്തിൽ നിന്നുള്ള മോചനം കൂടിയാണ് നീതി എന്നർഥം വരുന്ന ന്യായ് പദ്ധതിയെന്നാണ് കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. ലോക്സഭാതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്ന വ്യാഴാഴ്ച ന്യായ് പദ്ധതിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. content highlights:Rahul Gandhi Gets Election Body Notice Over Nyay Banners


from mathrubhumi.latestnews.rssfeed http://bit.ly/2IIRG5W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages