റസ്സലിന്റെ വെടിക്കെട്ടില്‍ കോലിയുടെ സെഞ്ചുറി വീണില്ല; ബാംഗ്ലൂരിന് 10 റണ്‍സ് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

റസ്സലിന്റെ വെടിക്കെട്ടില്‍ കോലിയുടെ സെഞ്ചുറി വീണില്ല; ബാംഗ്ലൂരിന് 10 റണ്‍സ് വിജയം

കൊൽക്കത്ത: ആന്ദ്രെ റസ്സലിന്റെ രക്ഷാപ്രവർത്തനം കരയ്ക്കെത്തിയില്ല. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂർ തിരിച്ചുവന്നു. 10 റൺസിന് കൊൽക്കത്തയെ തോൽപ്പിച്ച് ഈ ഐ.പി.എല്ലിലെ രണ്ടാം വിജയം സ്വന്തമാക്കി. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്സും സഹിതം 65 റൺസെടുത്ത റസ്സൽ ബാംഗ്ലൂരിന് വൻ ഭീഷണിയാണ് ഉയർത്തിയത്. എന്നാൽ അവസാന ഓവറിൽ റസ്സൽ റൺഔട്ടായതോടെ ബാംഗ്ലൂർ വിജയമുറപ്പിച്ചു. 46 പന്തിൽ ഒമ്പത് ഫോറും അഞ്ചു സിക്സും സഹിതം 85 റൺസുമായി നിധീഷ് റാണ പുറത്താകാതെ നിന്നു. ക്രിസ് ലിൻ ഒരു റണ്ണിന് പുറത്തായപ്പോൾ 18 റൺസായിരുന്നു സുനിൽ നരെയ്ന്റെ സമ്പാദ്യം. അഞ്ചാം വിക്കറ്റിൽ റാണയും റസ്സലും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗില്ലും റോബിൻ ഉത്തപ്പയും ഒമ്പത് റൺസ് വീതം നേടി. ബാംഗ്ലൂരിനായി സ്റ്റെയ്ൻ രണ്ടും സായ്നിയും സ്റ്റോയിൻസും ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. 58 പന്തിൽ ഒമ്പത് ഫോറും നാല് സിക്സും സഹിതം സെഞ്ചുറി പൂർത്തിയാക്കിയ കോലിയുടെ മാസ്മരിക ഇന്നിങ്സിനാണ് കൊൽക്കത്തയിൽ കാണികൾ സാക്ഷിയായത്. Photo Courtesy: IPL 2019 അവസാന ഓവറുകളിൽ പ്രസീദ് കൃഷ്ണയേയും ഹാരി ഗേണിയേയും കോലി കണക്കിന് ശിക്ഷിച്ചു. 19-ാം ഓവറിൽ പ്രസീദ് കൃഷ്ണ വഴങ്ങിയത് 19 റൺസാണ്. അവസാന ഓവറിൽ ഗേണിക്ക് കുരുങ്ങിയത് 16 റൺസ്. ഇന്നിങ്സിലെ അവസാന പന്തിൽ കോലിയെ ഗേണി പുറത്താക്കുകയും ചെയ്തു. അപ്പോഴേക്കും ആർസിബി ക്യാപ്റ്റൻ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. 18 റൺസ് സ്കോർ ബോർഡിൽ എത്തിയപ്പോഴേക്കും ആർസിബിക്ക് ഓപ്പണർ പാർത്ഥിവ് പട്ടേലിനെ നഷ്ടമായി. 11 പന്തിൽ 11 റൺസായിരുന്നു പാർത്ഥിവിന്റെ സമ്പാദ്യം. ആകാശ്ദീപ് നാഥ് 13 റൺസിന് പുറത്തായപ്പോൾ മോയിൻ അലി 66 റൺസുമായി കോലിക്ക് പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ കോലിയും മോയിൻ അലിയും 90 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തിൽ അഞ്ചു ഫോറും ആറു സിക്സും സഹിതം 66 റൺസാണ് മോയിൻ അലി അടിച്ചെടുത്തത്. പിന്നീട് ക്രീസിലെത്തിയ സ്റ്റോയിൻസിനെ കൂട്ടുപിടിച്ചായി കോലിയുടെ തേരോട്ടം. നാലാം വിക്കറ്റിൽ പുറത്താകാതെ ഇരുവരും 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിലേക്ക് എട്ടു പന്തിൽ 17 റൺസായിരുന്നു സ്റ്റോയിൻസിന്റെ സംഭാവന. കൊൽക്കത്തയ്ക്കായി കുൽദീപ് യാദവ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ഗേണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. Content Highlights: IPL 2019 Kolkata Knight Riders vs Royal Challengers Bangalore


from mathrubhumi.latestnews.rssfeed http://bit.ly/2Dp6HpV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages