ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഇംഫാല്‍: ദേശീയ സുരക്ഷ ഏജന്‍സി (എന്‍.എസ്.എ)മൂന്നു മാസം മുന്‍പ് അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്‌ഖെമിനെ വിട്ടയക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് കിഷോര്‍ചന്ദ്ര ജയില്‍മോചിതനാകും. കേബിള്‍ ടിവി നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കിഷോര്‍ചന്ദ്രയെ നവംബര്‍ 20നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റു ചെയ്തത്.

കിഷോര്‍ചന്ദ്ര ഫേസ്ബുക്കിലൂടെ ബിജെപി സര്‍ക്കാരിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗിനെതിരെ അസഭ്യപരാമര്‍ശം നടത്തിയെന്നുമാണ് കേസ്.

അറസ്റ്റിനു പിന്നാലെ ഇംഫാല്‍ വെസ്റ്റ് സിജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു. വെറും അഭിപ്രായപ്രകടനം മാത്രമായി പോസ്റ്റിനെ കണ്ടാല്‍ മതിയെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ 27ന് കിഷോര്‍ചന്ദ്ര വീണ്ടും അറസ്റ്റിലായി.

അവസാന ശ്വാസംവരെ നീതിക്കു വേണ്ടി പോരാടുമെന്നാണ് അറസ്‌ററ്ിനെ കുറിച്ച് കിഷോര്‍ചന്ദ്ര പ്രതികരിച്ചത്. എന്‍.എസ്.എ തന്നെ കസ്റ്റഡിയില്‍ എടുത്തത് സേച്ഛാപരമായാണ്. തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ അഡടിസ്ഥാനരഹിതമാണ്. സര്‍ക്കാരിനെതിരെ ശക്ദം ഉയര്‍ത്തുന്നതില്‍ നിന്ന് തന്നെ തടയാനാണ് അവരുടെ ശ്രമം. നീതി കിട്ടുന്നതിനായി ഹൈക്കോടതിയിലോ സുപ്രീം കോടതിയോ അവസാന ശ്വാസംവരെ പോരാടുമെന്നും കിഷോര്‍ചന്ദ്ര പറഞ്ഞു.

സര്‍ക്കാരിനെതിരെ നമ്മുക്കൊന്നും പറയാന്‍ കഴിയുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ല. സര്‍ക്കാരിനെതിരെ സംസാരിച്ചതിനാണ് തന്നെ എന്‍.എസ്.എ ഉപയോഗിച്ച് അറസ്റ്റു ചെയ്തതെങ്കില്‍ ഹിറ്റ്‌ലറുടെ കാലത്തേതിന് തുല്യമാണ് സര്‍ക്കാരെന്ന് പറയേണ്ടിവരും-കിഷോര്‍ചന്ദ്ര പറയുന്നു.



from mangalam.com http://bit.ly/2VsfCO9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages