ബി.ജെ.പിയുടെ പ്രകടനപത്രിക 2014ലെ വാഗ്ദാനങ്ങളുടെ ആവര്‍ത്തനമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ബി.ജെ.പിയുടെ പ്രകടനപത്രിക 2014ലെ വാഗ്ദാനങ്ങളുടെ ആവര്‍ത്തനമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി പ്രകടനപത്രികയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ പ്രകടന പത്രികയായ സങ്കല്‍പ്പ് പത്രില്‍ 2014ലെ വാഗ്ദാനങ്ങള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും പ്രകടന പത്രികകള്‍ തമ്മിലുള്ള വ്യത്യാസം അവയുടെ പുറംചട്ടയില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പത്രികയില്‍ ജനങ്ങളുടെ ചിത്രമാണെങ്കില്‍ ബി.ജെ.പി പത്രികയില്‍ ഒരാളുടെ മുഖം മാത്രമാണുള്ളതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബി.ജെ.പി ഇത്തവണ പ്രകടനപത്രിക ആയിരുന്നില്ല പുറത്തിറക്കേണ്ടിയിരുന്നത്. മറിച്ച് ജനങ്ങളോടുള്ള ക്ഷമാപണ കുറിപ്പാണ് അവര്‍ പുറത്തിറക്കേണ്ടിയിരുന്നത്. 2014ലും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ ബി.ജെ.പി ഒന്നും നടപ്പിലാക്കിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. നിശ്ചയദാര്‍ഢ്യമുള്ള ഇന്ത്യ, ശക്തിപ്പെട്ട ഇന്ത്യ എന്ന മുദ്രാവാക്യമാണ് പ്രകടന പത്രികയുടെ വിശേഷണ വാചകം. ശബരിമല വിഷയം ബി.ജെ.പി പ്രകടന പത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആചാര സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നാണ് വാഗ്ദാനം. രാമക്ഷേത്ര നിര്‍മ്മാണം ഇത്തവണയും പ്രകടന പത്രികയിലുണ്ട്.



from mangalam.com http://bit.ly/2OW1Q44
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages