പുതിയ നാവിക സേന തലവനെ നിയമിച്ചതും വിവാദമാകുന്നു; വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

പുതിയ നാവിക സേന തലവനെ നിയമിച്ചതും വിവാദമാകുന്നു; വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ കോടതിയിലേക്ക്

ന്യൂഡൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ കരംബീർ സിങിനെ നിയമിച്ചതിനെതിരെ വൈസ് അഡ്മിറൽ ബിമൽ വർമ കോടതിയിലേക്ക്. സായുധ സേന ട്രിബ്യൂണലിലാണ് വിമൽ വർമ പരാതി നൽകിയിരിക്കുന്നത്. നാവിക സേന തലവൻ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സീനിയോറിറ്റി ഉള്ളത് തനിക്കാണെന്നും തന്നെ മറികടന്ന് ജൂനിയറായ ആളെ നിയമിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിമൽ വർമ പരാതിയിൽ ആരോപിക്കുന്നു. മെയ് 31 ന് നിലവിലെ നാവികസേനാ മേധാവിയായ അഡ്മിറൽ സുനിൽ ലാംബ വിരമിച്ചതിനെ തുടർന്നാണ് സർക്കാർ കരൺബീർ സിങിനെ നിയമിച്ചത്. ഇതോടെ നാവിക സേന തലവനായി നിയമിതനാകുന്ന ആദ്യത്തെ ഹെലികോപ്റ്റർ പൈലറ്റ് എന്ന ബഹുമതിയും കരൺബീർ സിങിനെ തേടിയെത്തിയിരുന്നു. നേരത്തെ കരസേന മേധാവി ബിപിൻ റാവത്തിന്റെ നിയമനത്തിലും സമാനമായ സാനിയോറിറ്റി വിവാദം ഉയർന്നിരുന്നു. നാവികസേനയുടെ കിഴക്കൻ മേഖലാ കമ്മാൻഡറായിരുന്നു കരൺബീർ സിങ്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഇദ്ദേഹം ചേതക് കാമോവ് ഹെലികോപ്റ്ററുകൾ നാവികസേനക്കായി പറത്തിയിട്ടുണ്ട്. പിന്നീട് ഇദ്ദേഹം നാല് യുദ്ധ കപ്പലുകളുടെ കമാൻഡറായും പ്രവർത്തിച്ചു. content highlights:Vice Admiral Bimal Verma moves Tribunal after being superseded for Naval Chief post


from mathrubhumi.latestnews.rssfeed http://bit.ly/2OVCLq2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages