മുംബൈ: നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 300ലേറെ പോയന്റ് താഴ്ന്നെങ്കിലും അവസാന മണിക്കൂറിൽ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വാങ്ങിയത് നഷ്ടം കുറച്ചു. സെൻസെൻക്സ് 161.70 പോയന്റ് താഴ്ന്ന് 38700.53ലും നിഫ്റ്റി 61.50 പോയന്റ് നഷ്ടത്തിൽ 11604.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1493 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എംആന്റ്എം, ടിസിഎസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇന്ത്യ ബുൾസ് ഹൗസിങ്, ഐഒസി, ബജാജ് ഫിനാൻസ്, വേദാന്ത, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വാഹനം, ബാങ്ക്, ലോഹം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2uUl7tw
via
IFTTT
No comments:
Post a Comment