'ഇപ്പോള്‍ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു'- സുരേഷ് ഗോപിയെ ട്രോളി സുദേവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

'ഇപ്പോള്‍ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു'- സുരേഷ് ഗോപിയെ ട്രോളി സുദേവന്‍

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയെ ട്രോളി സംവിധായകൻ സുദേവൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുദേവന്റെ വിമർശനം. "സമയമുള്ളപ്പോ താങ്കൾ അഭിനയിച്ച സിനിമകൾ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല). വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്, ആ പ്രായത്തിൽ. ഇപ്പോൾ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു- സുദേവൻ കുറിപ്പിൽ പറയുന്നു. നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. സുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം... നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം. ഏകലവ്യൻ... മാഫിയ... കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്... ആ ഒരു പ്രായത്തിൽ... ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും... അതിനു കൂട്ടുനിൽക്കുന്ന പോലീസുകാർക്കെതിരെയും... മന്ത്രിമാർക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തിൽ.. അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കൾ അഭിനയിച്ച... സിനിമകൾ... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തിൽ... ഇപ്പോൾ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു. content highlights:director sudevan on suresh gopi


from mathrubhumi.latestnews.rssfeed http://bit.ly/2KhbkZ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages