ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനിടെ ആക്രമം, ബി.ജെ.പി, സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനിടെ ആക്രമം, ബി.ജെ.പി, സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പള്ളിക്കൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘർഷത്തിൽ സി.പി.എം., ബി.ജെ.പി. പ്രവർത്തകരായ എട്ടുപേർ അറസ്റ്റിൽ. സി.പി.എം. പ്രാദേശിക നേതാക്കളായ പള്ളിക്കൽ മുക്കം യാസ്മിനവീട്ടിൽ സജീബ് ഹാഷിം (50), മടവൂർ പുലിയൂർക്കോണം അടുക്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ ജഹാംഗീർ (39), പള്ളിക്കൽ വാറുവിളാകംവീട്ടിൽ യാസർ എം.ബഷീർ (39), പള്ളിക്കൽ എൽ.പി.എസിന് സമീപം പുളിമൂട്ടിൽവീട്ടിൽ മുഹമ്മദ് മർഫി (40), ബി.ജെ.പി. പ്രവർത്തകരായ പള്ളിക്കൽ മൂതല പനവിളവീട്ടിൽ വിശ്വനാഥൻ (53), മൂതല മൂലഭാഗം അനിത വിലാസത്തിൽ അനിൽ കുമാർ (43), മൂതല പൊയ്കവിള പുത്തൻവീട്ടിൽ ജയൻ (36), തെങ്ങുവിളവീട്ടിൽ വിജയൻ (48) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയിൽ ബി.ജെ.പി. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. ഈ കേസിലാണ് സി.പി.എം. പ്രവർത്തകരെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയിൽ മൂതല ജങ്ഷനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. Content Highlights:Attack against Shobha surendrans Campaign CPM BJP Workers arrested


from mathrubhumi.latestnews.rssfeed http://bit.ly/2Gqai7K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages