ഒറ്റമുറി ഓലക്കുടിലിന്റെ സ്ഥാനത്ത് ഉയർന്നത് മനോഹരവീട് , കൃപേഷിന്റെ വീടിന്റെ പാലുകാച്ചൽ ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ഒറ്റമുറി ഓലക്കുടിലിന്റെ സ്ഥാനത്ത് ഉയർന്നത് മനോഹരവീട് , കൃപേഷിന്റെ വീടിന്റെ പാലുകാച്ചൽ ഇന്ന്

കാഞ്ഞങ്ങാട്: കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടപ്പോൾ പുറംലോകം കണ്ട കാഴ്ചകളിലൊന്നായിരുന്നു കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീട്. ഈ വീട്ടിലേക്കാണ് എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധിയുൾപ്പെടെ വന്നത്. കൃപേഷ് കൊല്ലപ്പെട്ടതിന്റെ അടുത്തദിവസംതന്നെ കല്യോട്ടെത്തിയ ഹൈബി ഈഡൻ എം.എൽ.എ.യാണ് കൃപേഷിന് വീടെടുത്തുകൊടുക്കുമെന്നു പ്രഖ്യാപിച്ചത്. മാർച്ച് മൂന്നിന് കുറ്റിയടിക്കുകയുംചെയ്തു. മൂന്നു കിടപ്പുമുറി, അടുക്കള, സെൻട്രൽ ഹാൾ, ഡൈനിങ് ഹാൾ ഉൾപ്പെടെ 1100 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരിൽ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയർന്നത്. ഹൈബി ഈഡന്റെ തണൽ ഭവനപദ്ധതിയിലുൾപ്പെട്ട 30-ാമത്തെ വീടാണിത്. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേർന്ന് കുഴൽക്കിണർ നിർമിച്ചുനൽകി. നാട്ടുകാർ രംഗത്തിറങ്ങി വീട്ടിലേക്ക് റോഡും പണിതു. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.എൽ.എ., കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ സംബന്ധിക്കും. Content Highlights:Kanjangaadu Periya murder victim Kripesh house warming today


from mathrubhumi.latestnews.rssfeed http://bit.ly/2IzkTRB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages