ധനലക്ഷ്മി ബോണ്ട് വിവാദം: സത്യവാങ്മൂലം നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വംബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ധനലക്ഷ്മി ബോണ്ട് വിവാദം: സത്യവാങ്മൂലം നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വംബോര്‍ഡ്

പത്തനംതിട്ട: ധനലക്ഷ്മി ബോണ്ട് വിവാദത്തിൽ അയ്യപ്പനെ പരാമർശിച്ച സത്യവാങ്മൂലം മാറ്റി പുതിയത് സമർപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രളയവും സ്ത്രീ പ്രവേശനവും അയ്യപ്പൻ നേരത്തെ അറിഞ്ഞുവെന്നും ഇതിലൂടെയുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാൻ അയ്യപ്പൻ തുറന്നുതന്ന വഴിയാണ് ധനലക്ഷമി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപമെന്നുമായിരുന്നു ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് വന്നിരിക്കുന്നത്. കോടതിയിൽ ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയത് തെറ്റാണെന്നും സത്യവാങ്മൂലം നൽകിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അയ്യപ്പനെ പരാമർശിക്കുന്ന തരത്തിൽ കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിയിരുന്നില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എ. പദ്മകുമാർ പറഞ്ഞു. ഇത്തരമൊരു സത്യവാങ്മൂലം നൽകാനിടയായ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധിച്ച് ആവശ്യമായ നടപടി എടുക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും പദ്മകുമാർ വിശദീകരിച്ചു. സത്യവാങ്മൂലം നൽകിയത് അറിഞ്ഞിരുന്നില്ല എന്ന സൂചനയാണ് എ പദ്മകുമാർ നൽകുന്നത്. ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയ സത്യവാങ്മൂലം തിരുത്തി നൽകുമെന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ്. യുക്തിക്ക് നിരക്കാത്ത ഒരു സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതെങ്ങനെയെന്നതിന് പദ്മകുമാർ വിശദീകരണം നൽകുന്നില്ല. എന്നാൽ കോടതിയിൽ നിലനിൽക്കാത്ത വാദങ്ങൾ മാറ്റി പുതിയ സത്യവാങ്മൂലം നൽകുമെന്നാണ് അദ്ദേഹം പറയുന്നത്. Content Highlights:Dhanalakshmi Bond Controversy; Travancore Devaswam Board will submit new affidavit


from mathrubhumi.latestnews.rssfeed http://bit.ly/2J12b4z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages