ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ കേരളത്തിലും വന്നിരുന്നുവെന്ന് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ കേരളത്തിലും വന്നിരുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി:ശ്രീലങ്കയിൽ 253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയിൽ പങ്കെടുത്ത ഭീകരർ 2017 ൽ രണ്ട് തവണ ഇന്ത്യയിൽ എത്തിയിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇയാൾ സന്ദർശനങ്ങൾ നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുഹമ്മദ് മുബാറക് അസാൻ, സഹ്രാൻ ഹാഷിം എന്നീ ഭീകരരാണ് ഇന്ത്യ സന്ദർശിച്ചത്. ഇതിൽ സഹ്രാൻ ഹാഷി കേരളത്തിലും തമിഴ്നാട്ടിലും സന്ദർശനം നടത്തിയെന്നാണ് റിപ്പോർട്ട്. കേരളത്തിലെ മലപ്പുറം, തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, നാഗപട്ടണംഎന്നിവിടങ്ങളിലാണ് ഹാഷിം സന്ദർശനം നടത്തിയത്. അസാനും, ഹാഷിമും ഇന്ത്യയിലേക്ക് സന്ദർശനം നടത്തിയതായുള്ള രേഖകൾ ഉണ്ട്. ഐഎസിന്റെ കോയമ്പത്തൂർ മൊഡ്യൂളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് സ്ഫോടന പരമ്പരകളെപ്പറ്റി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. മുഹമ്മദ് മുബാറക് അസാനാണ് ശ്രീലങ്കയിലെ പള്ളികളിലൊന്നിൽ ചാവേറാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സഹ്രാൻ ഹാഷിമാണ് സ്ഫോടന പരമ്പരയുടെ ബുദ്ധികേന്ദ്രമെന്നും ഇയാളും ചാവേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നുവെന്നുമാണ് വിവരം. ഇയാളും കൊല്ലപ്പെട്ടിട്ടുണ്ട്. തമിഴ്നാട് തൗഹാദ് ജമാഅത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സഹ്രാൻ ഹാഷിം പിന്നീട് നാഷണൽ തൗഹീദ് ജമാഅത്ത് എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. കടുത്ത തീവ്രമത പ്രസംഗങ്ങളുമായി തമിഴ്നാട്ടിലുടനീളം ഇയാൾ സന്ദർശിച്ചിരുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. Content Highlights:Sri Lankan Blast; head of the attackers visit Kerala say intelligence


from mathrubhumi.latestnews.rssfeed http://bit.ly/2Vw4zH4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages