കള്ളവോട്ട്: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന; ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വിശദീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

കള്ളവോട്ട്: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന; ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കണ്ണൂരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം കണ്ണൂർ ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി സൂചന.കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസർ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചുവരുത്തിയിരുന്നു. കള്ളവോട്ടുസംബന്ധിച്ച പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റർ കളക്ടർക്ക് വിശദീകരണം നൽകിയെന്നാണ് സൂചന. കാസർകോട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം ബൂത്തിൽ ആണ് ആറ് കള്ളവോട്ടുകൾ നടന്നുവെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് കഴിഞ്ഞ ദിവസം രാത്രിതന്നെ കളക്ടർ സമർപ്പിച്ചുവെന്നാണ് വിവരങ്ങൾ. 19-ാം ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, വെബ് ക്യാം ഓപ്പറേറ്റർ എന്നിവരെ കളക്ടർ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. കള്ളവോട്ട് സംബന്ധിച്ച് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന കളക്ടർക്കെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് കള്ളവോട്ട് നടത്തുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. അതിന് ശേഷം ഏഴുമണിക്കൂറിന് ശേഷമാണ് സിപിഎം ജില്ലാ നേതൃത്വം അതിനോട് പ്രതികരിക്കാൻ തയ്യാറായത്. നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പൺ വോട്ടാണെന്നുമാണ് സിപിഎം വാദിക്കുന്നത്. എന്നാൽ നടന്നത് ഓപ്പൺ വോട്ടല്ല എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഓപ്പൺ വോട്ട് ചെയ്യുന്നവർക്ക് വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ എല്ലാവരും ഇടതുകൈയിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് കളക്ടർ തയ്യാറാക്കിയത്. Content Highlights:Fake Voting In Kannur, Dist Collector File Report to CEO


from mathrubhumi.latestnews.rssfeed http://bit.ly/2DALrxm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages