ശ്രീലങ്കയില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിച്ചെന്ന് ഐ.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ശ്രീലങ്കയില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിച്ചെന്ന് ഐ.എസ്

കൊളംബോ: ശ്രീലങ്കയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ മൂന്ന് തീവ്രവാദികൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐ.എസ് അവകാശപ്പെട്ടു. ഈസ്റ്റർ ദിനത്തിൽ 253 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 15 പേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കൽമുനൈയിലെ ഒരു വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അമാഖ് ന്യൂസ് ഏജൻസിയാണ് ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ഐ.എസ് വ്യക്തമാക്കിയ കാര്യം പുറത്തുവിട്ടത്. ശ്രീലങ്കൻ പോലീസുമായി ഓട്ടോമാറ്റിക് തോക്കുകളുപയോഗിച്ച് നടത്തിയ ഏറ്റുമുട്ടലിന് ശേഷം സ്വന്തം ശരീരത്തിൽ ഘടിപ്പിച്ച ബെൽറ്റ് ബോംബ് പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് ഐ.എസ് വ്യക്തമാക്കുന്നു. സംഭവത്തിൽ നാല് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. Content highlights:3 Terrorists Blew Themselves In Sri Lankan Raids, ISIS Claims


from mathrubhumi.latestnews.rssfeed http://bit.ly/2VurEdb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages